Wednesday, March 18, 2026 Last Updated 6 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 02.35 PM

ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ കീമോതെറാപ്പി വീണ്ടും ചെയ്യണം; ആരോഗ്യ വിവരം വെളിപ്പെടുത്തി നഫീസ അലി

nafisa-ali-

വീണ്ടും കീമോ തെറാപ്പിക്ക് വിധേയയാവുകയാണെന്ന് വെളിപ്പെടുത്തി മുന്‍ മിസ് ഇന്ത്യയും നടിയുമായ നഫീസ അലി. ശസ്ത്രക്രിയ സാധ്യമാകാത്തതിനാലാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കീമോതെറാപ്പി ചെയ്യുന്നത് എന്നും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിനൊപ്പമായിരുന്നു നഫീസ ആരോഗ്യ വിവരം വെളിപ്പെടുത്തിയത്.

ഒരു ദിവസം എന്റെ കുട്ടികള്‍ ചോദിച്ചു. നിങ്ങള്‍ പോയാല്‍ ഞങ്ങള്‍ ആരെ ആശ്രയിക്കും? ഞാന്‍ അവരോട് പറഞ്ഞു നിങ്ങള്‍ പരസ്പരം ആശ്രയിക്കുക അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം. സ്‌നേഹവും ഓര്‍മകളും ഒരുപോലെ പങ്കിടുന്ന സഹോദരങ്ങള്‍. പരസ്പരം സംരക്ഷിക്കുക, ഓര്‍മിക്കുക, നിങ്ങളുടെ ബന്ധം മറ്റെന്തിനെക്കാളും ശക്തമാണ് നഫീസ പങ്കുവെച്ച ചിത്രത്തിലെ വരികള്‍.

ഇതിന് അടിക്കുറിപ്പായാണ് നഫീസ തന്റെ ആരോഗ്യവിവരം അറിയിച്ചത്. ജീവിത യാത്രയുടെ പുതിയൊരു അധ്യായം ഇന്ന് തുടങ്ങുകയാണ്. ഇന്നലെ പിഇടി സ്‌കാന്‍ ചെയ്തു. ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ കീമോതെറാപ്പി വീണ്ടും ചെയ്യണം. വിശ്വസിക്കൂ ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ട്. നഫീസ അലിയുടെ വാക്കുകള്‍.

ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് നഫീസ അലി. 2018 ല്‍ ആണ് രോഗ വിവരം ആദ്യമായി താരം വെളിപ്പെടുത്തുന്നത്.

Ads by Google
Tuesday 16 Sep 2025 02.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google