Wednesday, March 18, 2026 Last Updated 2 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 03.54 PM

പാക് ടിവി താരം 15കാരന്‍ ഉമര്‍ ഷാ അന്തരിച്ചു; മരണകാരണം ഹൃദയസ്തംഭനം

star, dies
photo-hwww.instagram.com/cuteahmadshah01/

പാകിസ്താനില്‍ നിന്നുളള ടിവി താരം ഉമര്‍ ഷായ്ക്ക് ദാരുണാന്ത്യം. ജന്മസ്ഥലമായ ദേര ഇസ്മായില്‍ ഖാനില്‍ വച്ച് തിങ്കളാഴ്ചയാണ് പതിനഞ്ചുകാരനായ ഉമര്‍ ഷാ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ഉമറിന്റെ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് മൂത്ത സഹോദരന്‍ അഹമ്മദ് ഷാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ കുഞ്ഞുതാരകം ഉമര്‍ ഷാ ദൈവത്തിന്റെ അടുക്കലേക്ക് തിരിച്ചുപോയെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉമറും കുടുംബവും ഉണ്ടാകണമെന്നുമാണ് അഹമ്മദ് പോസ്റ്റ് ചെയ്തത്.

കുടുംബത്തിലെ രണ്ടാമത്തെ ദുരന്തമാണിത്. 2023-ല്‍ ഉമറിന്റെ ഇളയ സഹോദരി അയിഷയും മരണപ്പെട്ടിരുന്നു. സഹോദരനൊപ്പമാണ് ഉമര്‍ പാക് ടിവി വേദികളിലെ സ്ഥിരം സാന്നിധ്യമായത്. ഹാസ്യവേദികളായിരുന്നു പ്രധാനം.

Ads by Google
Tuesday 16 Sep 2025 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google