Wednesday, March 18, 2026 Last Updated 4 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 11.37 AM

വിജയ്യുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമ ' ഖുഷി' ; വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്

film, for

വിജയ്‌യുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയായ ' ഖുഷി' റീ റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 4K ഡോള്‍ബി അറ്റ്‌മോസിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിന്‍ എന്നിവ റീ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസില്‍ നിന്നും ഗംഭീര കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. എസ്‌ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക ആണ് നായികയായി എത്തിയത്.

മുംതാജ്, വിജയകുമാര്‍, വിവേക്, നിഴല്‍കള്‍ രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദേവ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.

അതേസമയം, സച്ചിന്‍ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിന്‍ നേടിയത്. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്.

Ads by Google
Tuesday 16 Sep 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google