Wednesday, March 18, 2026 Last Updated 2 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 10.54 AM

അമ്മ ലിസിക്കൊപ്പം ലോകയുടെ വിജയം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശന്‍ ; ഒപ്പം ദുല്‍ഖറും സുറുമിയും

loka, lissy
photo-www.instagram.com/lissylakshmi/

' ലോക' സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശന്‍. മമ്മൂട്ടിയുടെ മകള്‍ സുറുമിയും ആഘോഷത്തില്‍ ഒത്തുചേര്‍ന്നു. ചെന്നൈയില്‍ വച്ചാണ് ആഘോഷ പരിപാടി നടന്നത്.

'' ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ' ലോക' യുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.''- ലിസി കുറിച്ചു. കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, സുറുമി, നസ്ലിന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളും ലിസി പങ്കുവെച്ചു.

അതേസമയം ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ' ലോക' 250 കോടി രൂപയാണ് ഇതുവരെ ആംഗോള കലക്ഷനായി നേടിയത്.
അഞ്ച് ഭാഗങ്ങളുളള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

Ads by Google
Tuesday 16 Sep 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google