Wednesday, March 18, 2026 Last Updated 5 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 11.51 AM

വൈകിയാണെങ്കിലും മനോഹരമായ ഓണം; ആഘോഷത്തിന്റെ ചിത്രങ്ങളുമായി അഹാന കൃഷ്ണ

ahaana-krishna
photo-www.instagram.com/ahaana_krishna/

നടനും പൊതുപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ എന്ന ലേബലിലാണ് അഹാന കൃഷ്ണയെന്ന താരത്തെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ആദ്യസിനിമയിലൂടെ താനൊരു മികച്ച അഭിനേത്രിയാണെന്ന് അഹാന തെളിയിച്ചു. പിന്നീടിങ്ങോട്ട് വളരെ സെലക്ടീവായി മാത്രം കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് മലയാള സിനിമയില്‍ തന്റേതായ ഒരു ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞു.

മ്യൂസിക് ആല്‍ബം സംവിധാനം ചെയ്ത് സംവിധായികയെന്ന നിലയിലും കൈയടി നേടിയിട്ടുണ്ട് അഹാന.സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് താരം. യാത്രാ വിശേഷങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലെ വ്‌ളോഗുകളിലൂടെ പങ്കിട്ടും, ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും അപ്‌ഡേറ്റഡായി പങ്കുവച്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നുണ്ട് താരം.

ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുച്ചൈത്തിയിരിക്കുകയാണ് അഹാന. ഞങ്ങളില്‍ ചിലര്‍ക്ക് സുഖമില്ലായിരുന്നതിനാല്‍ തിരുവോണ ദിവസം ആഘോഷിക്കാന്‍ കഴിഞ്ഞില്ല അതിനാല്‍ ഒരാഴ്ചകഴിഞ്ഞ് ഞങ്ങള്‍ ഓണം ആഘോഷിച്ചു എന്നാണ് അഹാന പറയുന്നത്.വൈകിയാണെങ്കിലും ഓണം മനോഹരമായിരുന്നു എന്നും താരം കുറിക്കുന്നു.

‘വൈകിയാണെങ്കിലും മനോഹരം, തിരുവോണ ദിവസം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ല, കാരണം ഞങ്ങളില്‍ ചിലര്‍ക്ക് സുഖമില്ലായിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ഇതാ ഞങ്ങള്‍ ഓണസദ്യയും കളികളും പ്രിയപ്പെട്ടവരുമെല്ലാം ഒരുമിച്ചെത്തി ഓണം ആ​ഘോഷിച്ചു. മറ്റൊരു ഓണത്തിന് നന്ദി.അപ്പൂപ്പന്‍ സുഖം പ്രാപിച്ചുവരുന്നു, അതിനാല്‍ അദ്ദേഹത്തിന് ആഘോഷത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല. പക്ഷേ എല്ലാം ഉടന്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു’ അഹാന കുറിച്ചു.

തിരുവനന്തപുരത്ത് ഒരു ഹോട്ടലിലാണ് അഹാനയും കുടുംബവും ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സദ്യ കഴിക്കുന്നതും ഓണത്തിന്റെ സ്‌പെഷ്യല്‍ പരിപാടികളും ചിത്രങ്ങളില്‍ കാണാം. ഇത്തവണ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്ന സന്തോഷത്തില്‍ അഹാനയ്ക്കും കുടുംബത്തിനും ഈ ഓണം കുറച്ചധികം പ്രത്യേകതയുള്ളതാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Monday 15 Sep 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google