Wednesday, March 18, 2026 Last Updated 10 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Sep 2025 10.04 AM

' എല്ലാത്തിനും കാരണം ദുല്‍ഖര്‍ ആണ്, വലിയ സംവിധായകര്‍ക്ക് മുന്നിലേക്ക് അദ്ദേഹം ഞങ്ങളെ പ്രെസന്റ് ചെയ്തു' ; ചന്തു സലിംകുമാര്‍

about, dulquer

മലയാള സിനിമയില്‍ പുതുചരിത്രം സൃഷടിച്ച് മുന്നേറുകയാണ് ലേഡി സൂപ്പര്‍വുമണായി കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തിയ ' ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബില്‍ കയറിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് ചന്തു സലിംകുമാര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തങ്ങള്‍ക്ക് തെലുങ്കില്‍ അടക്കം കിട്ടിയ സ്വീകാര്യതയ്ക്ക് കാരണം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് പറയുകയാണ് ചന്തു സലിംകുമാര്‍. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.

'നാഗ് അശ്വിന്‍, വെങ്കി അറ്റ്‌ലൂരി തുടങ്ങിയ സംവിധായകര്‍ക്ക് മുന്നിലേക്ക് ദുല്‍ഖര്‍ ഞങ്ങളെ കൊണ്ട് പോയി പ്രെസെന്റ് ചെയ്തു. വെങ്കി അറ്റ്‌ലൂരി വന്ന് ഒരു സീനില്‍ ഭയങ്കര ചിരി ആയിരുന്നു എന്ന് പറഞ്ഞു. നാഗ് അശ്വിന്‍ നോബഡി എന്ന കഥാപാത്രം ചെയ്ത ഷിബിന്‍ എന്ന ആളെക്കുറിച്ച് പറഞ്ഞു. അതിനൊക്കെയുള്ള കാരണം ദുല്‍ഖര്‍ ആണ്. ഈ സിനിമ പ്രൊമോട്ട് ചെയ്യാന്‍ ദുല്‍ഖറിന് ഒറ്റയ്ക്ക് പോയി നിന്നാല്‍ മതിയായിരുന്നു. അവിടെ എന്റെയോ കല്യാണിയുടെയോ നസ്ലെന്റെയോ ആവശ്യമില്ല. പക്ഷെ അദ്ദേഹം നമ്മളെ അവിടെ കൊണ്ടുപോയത് അവിടുന്ന് കിട്ടുന്ന സ്വീകാര്യതയില്‍ കുറച്ചെങ്കിലും നമുക്ക് കൂടെ കിട്ടട്ടെ എന്ന് കരുതിയാണ്', ചന്തുവിന്റെ വാക്കുകള്‍.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഞ്ച് ഭാഗങ്ങളുളള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്.

Ads by Google
Monday 15 Sep 2025 10.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google