Wednesday, March 18, 2026 Last Updated 2 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 04.35 PM

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് അനുഷ്‌ക ഷെട്ടി; കൂടുതല്‍ കഥകളും സ്‌നേഹവുമായി ഉടന്‍ കാണാമെന്ന് താരം

anushka-shetty-
photo-www.instagram.com/anushkashettyofficial/

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ഇടവേളയെടുക്കുന്നതായി നടി അനുഷ്‌ക ഷെട്ടി. വെളളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത് ഏറെ നാളുകള്‍ക്കുശേഷം താന്‍ പ്രധാന വേഷത്തിലെത്തിയ ഘാട്ടി എന്ന ചിത്രത്തിന് ബോസക്‌സോഫീസില്‍ തണുപ്പന്‍ പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചത്.

സ്‌നേഹം...എപ്പോഴും എന്നേക്കും എന്ന തലക്കെട്ടിലാണ് അനുഷ്‌ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകവുമായി വീണ്ടും ബന്ധപ്പെടാനും സ്‌ക്രോളിംഗിനപ്പുറം പ്രവര്‍ത്തിക്കാനും ഒരു ഇടവേളയെടുക്കുന്നുവെന്നാണ് അനുഷ്‌ക കുറിച്ചത്.

‘നീല വെളിച്ചത്തില്‍ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക് ....സോഷയല്‍ മീഡിയയില്‍ നിന്ന് കുറച്ചുകാലത്തേക്ക് മാറി നില്‍ക്കുകയാണ്. സ്‌ക്രോളിംഗിനപ്പുറം നാമെല്ലാവരും യഥാര്‍ഥത്തില്‍ തുടങ്ങിയ ഇടത്തേക്ക് , ലോകവുമായി വീണ്ടും ബന്ധപ്പെടാന്‍ വേണ്ടിയാണിത്. കൂടുതല്‍ കഥകളും സ്‌നേഹവുമായി നിങ്ങളെല്ലാവരെയും ഉടന്‍ കാണാം.. എപ്പോഴും എന്നേക്കും.. എപ്പോഴും സന്തോഷമായിരിക്കുക. സ്‌നേഹത്തോടെ അനുഷ്‌ക ഷെട്ടി’ നടി കുറിച്ചു.

നീ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട് പ്രിയേ ഇത് പുതിയ കാര്യമല്ല, ഒരിക്കല്‍ ചരിത്രം സൃഷ്ടിച്ച ലേഡി സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ കാത്തിരിക്കുന്നു, ഒരു ഇടവേള എടുത്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരൂ പ്രിയേ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

അതേസമയം ഘാട്ടി എന്ന ചിത്രമാണ് അനുഷ്‌കയുടേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം. സെപ്റ്റംബര്‍ 5 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
Sacnilk.com നെറ കണക്കനുസരിച്ച് ചിത്രം ,ഒരു ആഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് 6.64 കോടി മാത്രമാണ് ചിത്രംനേടിനടിയത്. ക്രിഷ് ജഗര്‍ലമുഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഘാട്ടി'യില്‍ വിക്രം പ്രഭുവും അനുഷ്‌കയ്‌ക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഫസ്റ്റ് ഫ്രെയിം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാജീവ് റെഡ്ഡിയും സായ് ബാബു ജഗര്‍ലമുഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്

റോജിന്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൊറര്‍ ഫാന്റസി ത്രില്ലര്‍ കത്തനാര്‍ -ദി വൈല്‍ഡ് സോര്‍സറര്‍ ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം.ഈ ചിത്രത്തിലൂടെ അനുഷ്‌ക മയലാളത്തില്‍ അരങ്ങേറ്റം കുറിക്കും. അനുഷ്‌കയെ കൂടാതെ ജയസൂര്യ, പ്രഭുദേവ, വിനീത് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

Ads by Google
Friday 12 Sep 2025 04.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google