Wednesday, March 18, 2026 Last Updated 14 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 02.16 PM

ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് നന്ദി; ‘ലോക’യില്‍ തളിങ്ങി ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി

shivakamy
photo-www.instagram.com/shivakamy_shyamaprasad/

ലോക ചാപ്റ്റര്‍ 1: ചന്ദ്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദി അറിയിച്ച് നടി ശിവകാമി ശ്യാമപ്രസാദ്. ഒരുവര്‍ഷം മുമ്പ് സിനിമയുടെ ഭാഗമാകാന്‍ ക്ഷണിച്ച സ്വപ്‌നത്തിലാണ് താനിപ്പോള്‍ ജീവിക്കുന്നതെന്ന് ശിവകാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ശിവകാമി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഒരു സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്‌നത്തില്‍ ജീവിക്കുന്നു. ആരെങ്കിലും എന്നെയൊന്ന് നുളളാമോ? ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഡൊമനിക് അരുണിനോടും നിമിഷ് രവിയോടും ശാന്തി ബാലചന്ദ്രനോടും എന്നും കടപ്പെട്ടിരിക്കും. എന്നെ രൂപയാവാന്‍ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്‌നേഹാലിംഗനങ്ങള്‍.

ചെറുതും വലുതുമായ എല്ലാ വിജയങ്ങളിലും എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെയെല്ലാം നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒരുപാട് നന്ദി. അതെനിക്ക് എത്രമാത്രം വലുതാണെന്നോ ’ശിവകാമി കുറിച്ചു.

ലോകയില്‍ നസ്ലിന്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ രൂപയെയാണ് ചിത്രത്തില്‍ ശിവകാമി അവതരിപ്പിച്ചത്. സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകളാണ് ശിവകാമി. ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശിവകാമി കാഴ്ചവെച്ചത്.

Ads by Google
Friday 12 Sep 2025 02.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google