Wednesday, March 18, 2026 Last Updated 18 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 01.28 PM

' വാ വാ പക്കം വാ' ; സാരിയില്‍ അടിപൊളി ഡാന്‍സുമായി മാളവിക കൃഷ്ണദാസ്

dance, video

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ മുഖമാണ് മാളവിക കൃഷ്ണദാസിന്റേത്. മാളവികയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്ന ' വാ വാ പക്കം വാ' എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാളവിക. ചുവപ്പ് നിറത്തിലെ സാരിയിലാണ് താരം നൃത്തം ചെയ്യുന്നത്. ' എക്‌സ്‌പോഷര്‍ ലേശം കുറഞ്ഞു പോയല്ലെ' എന്ന ചോദ്യത്തോടെയാണ് മാളവിക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ കൊറിയോഗ്രഫ് ചെയ്ത നൃത്തം മാളവിക ചെയ്തതിലുളള സന്തോഷം അധ്യാപികയും കൊറിയോഗ്രഫറുമായ ഐശ്വര്യ ബാലഭാരതി പോസ്റ്റിന് താഴെ പങ്കുവെച്ചിട്ടുണ്ട്. ' ഓസം വണ്‍' എന്നാണ് മാളവിക മറുപടി നല്‍കിയിരിക്കുന്നത്.

' തങ്കമകന്‍' എന്ന സിനിമയ്ക്കു വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ' വാ വാ പക്കം വാ' എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനാണ് മാളവിക ചുടവു വയ്ക്കുന്നത്. രജനീകാന്തും പൂര്‍ണിമയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Ads by Google
Friday 12 Sep 2025 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google