Wednesday, March 18, 2026 Last Updated 18 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 12.43 PM

' എന്റെ പ്രണയത്തിന് ' ; വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രം പങ്കുവെച്ച് ആശ ശരത്ത്

post
photo-www.facebook.com/AshaSharathofficialpage/

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ആശ ശരത്ത്. അഭിനയത്തിന് പുറമെ മികച്ച നര്‍ത്തകി കൂടിയായ ആശ സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആശ ശരത്ത്. ' സ്വാതന്ത്ര്യം, സൗഹൃദം, ആഴമായ ബഹുമാനം എന്നിവയെല്ലാമായി സ്‌നേഹം മാറുമ്പോള്‍ - അത് നമ്മളാണ്. എന്നും നന്ദി. എന്റെ പ്രണയത്തിന് വിവാഹവാര്‍ഷിക ആശംസകള്‍'', ആശ ശരത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് മുന്‍പ് ആശ പറഞ്ഞിരുന്നു. വളരെ മനോഹരമായ അനുഭവമാണ് അത്. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭൂതിയാണ്. കല്യാണം കഴിഞ്ഞവരാണെന്ന് മറന്നുപോവുന്ന തരത്തില്‍ പ്രണയിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. പ്രണയത്തിന് അതിരുണ്ടായാല്‍ മാത്രമേ കുടുംബജീവിതം ഭദ്രമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Ads by Google
Friday 12 Sep 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google