Wednesday, March 18, 2026 Last Updated 18 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 12.20 PM

ഗാര്‍ഹിക പീഡനക്കേസ്: ഹന്‍സിക വിചാരണ നേരിടണം, ഹര്‍ജി തളളി ഹൈക്കോടതി

hansika-motwani

സഹോദരന്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ വിചാരണ നേരിടാനൊരുങ്ങി നടി ഹന്‍സിക മൊട്‌വാനി. ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്‌കന്‍ നാന്‍സി ജെയിംസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹന്‍സികയുടെ ഹര്‍ജി മുംബൈ ഹൈക്കോടതി തളളി. ഹന്‍സികയും അമ്മയും ശാരീരികവും മാനസികവുമായി പീഡിച്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഹന്‍സികയ്ക്കും അമ്മ ജ്യോതിക മൊട്‌വാനിക്കുമെതിരെ സ്ത്രീധന പീഡനം, മന:പൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹര്‍ജി തളളിയതോടെ താരവും അമ്മയും വിചാരണ നേരിടേണ്ടിവരും.

2021 മാര്‍ച്ചിലാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്ത് മൊട്‌വാനി മസ്‌കന്‍ നാന്‍സി ജെയംസും തമ്മിലുളള വിവാഹം നടക്കുനന്ത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ നാന്‍സിയും ഭര്‍ത്താവ് പ്രശാന്തും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍തൃവീട്ടുകാര്‍ പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ട് ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

തന്റെ പേരിലുണ്ടായ ഫ്‌ളാറ്റ് വില്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മസ്‌കന്റെ പരാതിയില്‍ പറയുന്നു. പീഡനം മൂലം മുഖത്ത് പക്ഷാഘാതത്തിന് കാരണമാകുന്ന ബെല്‍സ് പാള്‍സി എന്ന അവസ്ഥ ബാധിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

നാന്‍സിയുടെ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില മുംബൈ സെഷന്‍സ് കോടതി ഹന്‍സികയ്ക്കും അമ്മയ്ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്നാണ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിച്ചത്. എന്നാലിത് തളളുകയായിരുന്നു.

Ads by Google
Friday 12 Sep 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google