Wednesday, March 18, 2026 Last Updated 18 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Sep 2025 12.10 PM

'നിങ്ങളുടെ എല്ലാ വികാരങ്ങളും നിങ്ങളുടെ വിലമതിക്കാനാവാത്ത ഭാവങ്ങളിലൂടെ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു' ; തന്നെ കാണാന്‍ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകനെ ചേര്‍ത്തുപിടിച്ച് കാര്‍ത്തിക് ആര്യന്‍

from, calls

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ആര്യന്‍. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയും കുറിപ്പും ആണ് വൈറലാവുന്നത്.

വാരണാസിയില്‍ നിന്ന് തന്നെ കാണാന്‍ മുംബൈയില്‍ എത്തിയ ഭിന്നശേഷിക്കാരനായ ആരാധകനെക്കുറിച്ചുളള ഹൃദയസ്പര്‍ശിയായ കുറിപ്പാണ് കാര്‍ത്തിക് ആര്യന്‍ പങ്കുവെച്ചത്. ആരാധകന്‍ തന്റെ സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കുമ്പോള്‍ അരികില്‍ നിന്ന് പുഞ്ചിരിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്.

'' നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല, പക്ഷേ നിങ്ങളുടെ എല്ലാ വികാരങ്ങളും നിങ്ങളുടെ വിലമതിക്കാനാവാത്ത ഭാവങ്ങളിലൂടെ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല, പക്ഷേ നിങ്ങളോടുള്ള എന്റെ എല്ലാ സ്‌നേഹവും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയും ശുദ്ധമായ സ്‌നേഹവും വാത്സല്യവും ലഭിക്കാന്‍ ഞാന്‍ ഒരുപാട് നല്ല കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടാകണം. എന്റെ ദിവസം മനോഹരമാക്കാനും എന്നെ ഇത്രയധികം പ്രത്യേകതയുള്ളവനാക്കാനും വേണ്ടി വാരണാസിയില്‍ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തതിന് നന്ദി. എപ്പോഴും നന്ദിയുണ്ടാകും'', കാര്‍ത്തിക് ആര്യന്‍ കുറിച്ചു.

നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ' ഹൃദയത്തില്‍ നിന്നും നേരിട്ട് സംസാരിക്കുന്ന സ്‌നേഹം' എന്നാണ് ഒരാള്‍ കുറിച്ചത്.

Ads by Google
Friday 12 Sep 2025 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google