Wednesday, March 18, 2026 Last Updated 18 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 04.30 PM

എന്റെ ഓള്‍ ടൈം ഫേവറേറ്റ് സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ ; മഞ്ജുവിന് ആശംസകളുമായി തൃഷ

trisha-krishnan

ഇന്നലെയായിരുന്നു മഞ്ജു വാര്യരുടെ നാല്‍പത്തിയേഴാം പിറന്നാള്‍. അടുത്ത സുഹൃത്തുക്കളും ആരാധകരും എല്ലാം മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. ഇത്തവണത്തെ പിറന്നാള്‍ മഞ്ജു അങ്ങ് ജപ്പാനിലാണ് ആഘോഷിച്ചത്. കൂട്ടിന് ആരുമില്ല, തിന്ച്ച്, ഒരു സോളോ ട്രിപ് നടത്തിക്കൊണ്ട് ബര്‍ത്ത് ഡേ ആഘോഷിച്ച, ജപ്പാനില്‍ നിന്നുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആശംസ അറിയിച്ചവര്‍ക്കെല്ലാം, സ്‌നേഹവും നന്ദിയും അറിയിക്കുകയും ചെയ്തു.

ജപ്പാനില്‍ നിന്ന് മഞ്ജു പങ്കുവച്ച ഫോട്ടോകളില്‍ ഒന്ന് തിരഞ്ഞെടുത്താണ് തൃഷ കൃഷ്ണ നടിയ്ക്ക് ആശംസകള്‍ അറിയിച്ചത്. ഇരുവരും തമ്മില്‍ ഒന്നിച്ചൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല എങ്കിലും, പരസ്പരം നന്നായി അറിയാം. പല അവാര്‍ഡ് ഷോകളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അതിലൂടെ ഉണ്ടായ സൗഹൃദം ഇരുവരും തുടരുന്നുമുണ്ട്.

trisha-krishnan

തൃഷ മഞ്ജുവിന് ആശംസകള്‍ അറിയിക്കുമ്പോള്‍ വിശേഷിപ്പിയ്ക്കുന്നത്, സൂപ്പര്‍സ്റ്റാര്‍ എന്നാണ്. എന്റെ ഓള്‍ ടൈം ഫേവറേറ്റ് സൂപ്പര്‍ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ ചരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ തൃഷ പങ്കുവച്ചത്. മഞ്ജുവിന് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം ഇഷ്ടമല്ല എങ്കിലും, ആരാധകരും ഇഷ്ടപ്പെട്ടവരും ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ എതിര്‍പ്പ് പറയാറില്ല. തൃഷയുടെ മനസ്സില്‍ മഞ്ജുവിനുള്ള സ്ഥാനവും, സ്‌നേഹവും കാണിക്കുന്നതാണ് പോസ്റ്റ് എന്ന് ആരാധകരും പറയുന്നു.

Ads by Google
Thursday 11 Sep 2025 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google