Wednesday, March 18, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 03.33 PM

ഞാനൊരു നടി കൂടിയാണ്; സംവിധായകരെ ഓര്‍മപ്പെടുത്തി ശാന്തി ബാലചന്ദ്രന്‍

santhy-balachandran
photo-www.instagram.com/santhybee/

താനൊരു നടി കൂടിയാണെന്ന് ഓര്‍മപ്പെടുത്തി ലോക തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍. സംവിധായകരെയും കാസ്റ്റിങ് ഡയറക്‌ടേഴ്‌സിനെയും അഭിസംബോധന ചെയ്തുകൊണ്ടാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെ കുറിപ്പ്.

‘ഞാന്‍ ഒരു നടി കൂടിയാണെന്ന് കാസ്റ്റിങ് ഡയറക്‌ടേഴ്‌സിനെയും സംവിധായകരെയും ഓര്‍മിപ്പിക്കാന്‍ എന്റെ പ്രൊഫൈലിന് ഇപ്പോള്‍ ലഭിച്ച ശ്രദ്ധ ഉപയോഗിക്കുകയാണ്. എനിക്ക് മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയും. കൂടാതെ തെലുങ്കും അറിയാമെന്നും കൂടി ഓര്‍മിപ്പിക്കുകയാണ്. എനിക്ക് ചെയ്യാന്‍ കഴിയുന്ന രസകരമായ കഥാപാത്രങ്ങള്‍ക്കായുളള ഓഡിഷന്‍ ഉണ്ടെങ്കില്‍ ദയവായി ഇമെയില്‍ ചെയ്യുക,’ നന്ദി ശാന്തി ബാലചന്ദ്രന്‍ കുറിച്ചു.

ലോകയുടെ സംവിധായകന്‍ അരുണ്‍ ഡൊമനിക് ആദ്യമായി സംവിധാനം ചെയ്ത തരംഗം എന്ന സിനിമയിലൂടെ നായികനിരയിലേക്ക് എത്തിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. പിന്നീട് ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ , എന്നെന്നും, അരിക് തുടങ്ങിയ ചിത്രങ്ങളും താരം അഭിനയിച്ചു. സ്വീറ്റ് കാരം കോഫി, നാലര ഗാങ് എന്നീ വെബ് സീരീസുകളിലും ശാന്തി പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്.

ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി അഭിനയിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇപ്പോള്‍ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് താരം. സംവിധായകനൊപ്പം ചിത്രത്തിന്റെ എഴുത്തില്‍ ശാന്തിയും പങ്കുചേരുകയായിരുന്നു.

Ads by Google
Thursday 11 Sep 2025 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google