Wednesday, March 18, 2026 Last Updated 0 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.51 PM

ക്ലാസിക് ലുക്കില്‍ ബോള്‍ഡായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

janhvi-kapoor
photo-www.instagram.com/janhvikapoor/

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന ശ്രീദേവി കപൂറിന്റെ മകളെന്ന ലേബലില്‍ ബോളിവുഡിലെത്തി പിന്നീട് വെള്ളിത്തിരയില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത യുവതാരസുന്ദരിയാണ് ജാൻവി കപൂർ. അഭിനയത്തില്‍ മാത്രമല്ല മികച്ച ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയാണ് താരം.

ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരം ഫാഷൻ പ്രേമികളുടേയും പ്രിയ താരമാണ്. തന്റെ സിനിമകളുടെ പ്രൊമോഷനായി ജാന്‍വി ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ എന്നും ഫാഷൻ ലോകത്ത് ചർച്ചാവിഷയമാകാറുമുണ്ട്. മിക്കപ്പോഴും സിനിമയിലെ കഥാപാത്രത്തിന്റെ പശ്ചാത്തലവും കാലഘട്ടവും അനുസരിച്ചാണ് ജാൻവി ഔട്ട്ഫിറ്റില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ളത്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ക്ലാസിക് ലുക്കില്‍ ബോള്‍ഡായിട്ടുളള ചിത്രങ്ങളാണ് ജാന്‍വി പങ്കുവെച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

അതേസമയം സിദ്ധാർഥ് മൽഹോത്രയോടൊപ്പം ജാൻവി കപൂർ പ്രധാന വേഷത്തിലെത്തിയ 'പരംസുന്ദരി എന്ന ചിത്രമായിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം . സിനിമയിൽ മലയാളി കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പരംസുന്ദരിയായുള്ള ജാൻവിയുടെ ഓൺസ്ക്രീൻ പ്രകടനത്തിന് ഒട്ടേറെ വിമർശനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

Ads by Google
Thursday 11 Sep 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google