Wednesday, March 18, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 08.15 AM

' സ്നേഹത്തിന്റെ താളത്തിന് ചുവടുവെച്ചപ്പോള്‍'; മകനൊപ്പം മോണിക്കാ ഗാനത്തിന് ചുവടുവെച്ച് സൗബിന്‍

family, dance

മകനൊപ്പം ' മോണിക്ക' ഗാനത്തിന് ചുവടുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍. സഹോദരന്‍ ഷബിന്‍ ഷാഹിറിന്റെ മകളും വീഡിയോയില്‍ ഉണ്ട്. ആദ്യം കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് തുടങ്ങുന്ന സൗബിന്‍ അവസാനം മകന്റെ ഡാന്‍സ് കണ്ട് അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് കാണാം. ' സ്‌നേഹത്തിന്റെ താളത്തിന് ചുവടുവെച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെ സൗബിന്‍ തെന്നയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വളരെ പെട്ടന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഞ്ജു വാരിയര്‍ ഉള്‍പ്പെടെയുളള സെലിബ്രിറ്റികള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. സൗബിന്റെ മകന്റെ ഡാന്‍സിനാണ് ആരാധകരേറെയും. ' ചെക്കന്‍ ഡാന്‍സ് തൂക്കി' എന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.

രജനികാന്ത് ചിത്രം കൂലിയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണ് ' മോണിക്ക'. പൂജ ഹെഗ്‌ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിലെ നടന്‍ സൗബിന്റെ ഡാന്‍സ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Thursday 11 Sep 2025 08.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google