Wednesday, March 18, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 03.35 PM

ബിജു മേനോനും മകനുമൊപ്പമുളള ചിത്രം പങ്കുവെച്ച് സംയുക്ത വര്‍മ; വൈറലായി ചിത്രം

-samyuktha-varma
photo-www.instagram.com/samyukthavarma/

താരദമ്പതികളായ ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും ഏറ്റവും പുതിയ കുടുംബ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മകന്‍ ദക്ഷ് ധാര്‍മിക്കിനെയും ഇവര്‍ക്കൊപ്പം കാണാം. ആരാധകരുള്‍പ്പടെ നിരവധിപ്പേരാണ് കമന്റുകളുമായെത്തുന്നത്.

ദക്ഷിന് അച്ഛനേക്കാള്‍ പൊക്കമായെന്നാണ് കൂടുതല്‍ കമന്റുകളും. ഇതാദ്യമായാണ് ദക്ഷിന്റെ പുതിയ ചിത്രം കാണുന്നതും.

തനി കേരളീയ വേഷത്തിലാണ് ചിത്രത്തില്‍ മൂന്നുപേരുമുളളത്. കേരളാ സാരിയിലാണ് സംയുക്തയുടെ വേഷം . നീലയുടെ വ്യത്യസ്ത ഷെയ്ഡിലുളള ഷര്‍ട്ടും വെളളമുണ്ടുമാണ് അച്ഛനും മകനും ധരിച്ചിരിക്കുകന്നത്.

2002 നവംബര്‍ 21 നാണ് സംയുക്ത വര്‍മയും ബിജു മേനോനും വിവാഹിതരായത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുന്ന സംയയുക്ത സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Ads by Google
Wednesday 10 Sep 2025 03.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google