Wednesday, March 18, 2026 Last Updated 0 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 02.57 PM

രണ്ട് പെട്ടി പിറന്നാളാശംസകള്‍ ; മഞ്ജുവിന് ആശംസകളുമായി രമേശ് പിഷാരടി

ramesh-pisharody
photo-www.instagram.com/rameshpisharody/

മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരുടെ 47 ാം ജന്മദിനാമാണിന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേരാണ് നടി ആശംസകളുമായെ ത്തുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തായ രമേശ് പിഷാരടി പങ്കുവെച്ച പോസ്റ്റാണ് കൂട്ടത്തില്‍ ശ്രദ്ധനേടുന്നത്.

‘രണ്ട് പെട്ടി പിറന്നാള്‍ ആശംസകള്‍ ദഎന്നാണ് മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി കുറിച്ചത്. സ്‌റ്റൈലിഷ് ലുക്കില്‍ ബാഗുമായി നില്‍ക്കുന്ന മഞ്ജുവിനെയും പിഷാരടിയെയും ചിത്രത്തില്‍ കാണാം. എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, മഞ്ജുവിനൊപ്പം ജാപ്പാനീസ് അറ്റയറിലുള്ള ചിത്രങ്ങളാണ് ചാക്കോച്ചന്‍ ഷെയര്‍ ചെയ്തത്. ഏതോ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണിത്. ജപ്പാനുകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണയില്‍ അതിസുന്ദരിയായ മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. മുഖം മറച്ചുകൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന കുഞ്ഞ് ഇസഹാഖിനെയും ചിത്രത്തില്‍ കാണാം.

മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയുമെല്ലാം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുളള യാത്രാ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

Ads by Google
Wednesday 10 Sep 2025 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google