Wednesday, March 18, 2026 Last Updated 1 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 02.16 PM

കാന്താര കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല; വിലക്കി ഫിയോക്ക്

kantara-2

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55% ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തില്‍ വിലക്കിയിരിക്കുന്നത്. നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് 2022ല്‍ റിലീസ് ചെയ്ത ചിത്രമാണ് കാന്താര. വലിയ വിജയമാണ് ചിത്രം കൈവരിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1 മൂന്ന് വര്‍ഷത്തിന് ശേഷം ഒക്‌ടോബര്‍ 2 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കെ

ജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര: ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ' കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്

Ads by Google
Wednesday 10 Sep 2025 02.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google