Wednesday, March 18, 2026 Last Updated 2 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 01.03 PM

യു.എസ് എയര്‍പോര്‍ട്ടില്‍ ഗോപികയെയും ജിപിയെയും കാത്ത് കീര്‍ത്തന; ഓടിയെത്തി അനിയത്തിയെ കെട്ടിപ്പിടിച്ച് ഗോപിക; മിട്ടായിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് ജിപി

പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇപ്പോഴിതാ അമേരിക്കയില്‍ തന്റെ അനിയത്തിയെ കണ്ട സന്തോഷം കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കുന്ന ഗോപികയുടെ വീഡിയോ പങ്കിടുകയാണ് ജിപി.
Govind Padmasoorya , Gopika Anil
Gopika anil meets her sister keerthana in US (Image Source: Instagram)

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രിയ അവതാരകനായി മാറിയത്. പിന്നീടിങ്ങോട്ട് ഒരുപാട് ഷോകളില്‍ താരം അവതാരകനായി. എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജിപി ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുന്ദപുരംലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.
പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ജിപി വിവാഹം ചെയ്തത് ബാലതാരമായി സിനിമയിലെത്തിയ ഗോപി അനിലിനെയാണ്. ശിവം, ബാലേട്ടൻ എന്നീ സിനിമകളില്‍ ബാലതാരമായി എത്തിയ ഗോപികയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത് സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രമാണ്. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഗോപിക നിരവധി സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും തിളങ്ങിയിട്ടുണ്ട്.
ആരാധകർ ഏറെ സ്‌നേഹിക്കുന്ന താരജോഡിയാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാ സന്തോഷങ്ങളും ഗോപികയും ജിപിയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഗോപിക അനിയത്തിയായ കീര്‍ത്തനയെ അമേരിക്കയില്‍ വച്ച് കണ്ടുമുട്ടുന്ന വീഡിയോയാണ് ജിപി പങ്കുവച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ തങ്ങളെ കാത്തു നില്‍ക്കുന്ന കീര്‍ത്തനയെ കാണുന്നതോടെ എല്ലാം മറന്ന് ആരെയും നോക്കാതെ ഓടിച്ചെന്ന് ഗോപിക കെട്ടിപ്പിടിക്കുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ‘‘ഞങ്ങളുടെ മിട്ടായിയെ കണ്ടുമുട്ടിയപ്പോള്‍...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജിപി വീഡിയോ പങ്കിട്ടിരിക്കുന്നത്. ജിപിയുടെയും ഗോപികയുടെയും ചിത്രമെടുക്കുന്ന കീര്‍ത്തനയെയും വീഡിയോയില്‍ കാണാം. മിട്ടു എന്ന് വിളിക്കുന്ന കീര്‍ത്തന പഠനത്തിനായി യു.എസ്സിലേക്ക് പോകുന്നത് മുന്‍പ് ജിപി പങ്കുവച്ചിരുന്നു.
യാത്രകൾ ഏറെയിഷ്ടപ്പെടുന്നവരാണ് ജിപി- ഗോപിക ദമ്പതികൾ. യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി ജീവിതം ആഘോഷമാക്കാൻ ഏറെയിഷ്ടമാണ് ഇരുവർക്കും.

Ads by Google
Wednesday 10 Sep 2025 01.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google