Wednesday, March 18, 2026 Last Updated 1 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 01.24 PM

കിമോണയില്‍ സുന്ദരിയായി മഞ്ജു വാര്യര്‍; പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസിച്ച് ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

wishes, birthday
photo-www.instagram.com/kunchacks/

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ 47-ാം പിറന്നാള്‍ ആണിന്ന്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപേര്‍ മഞ്ജുവിന് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

കൂട്ടത്തില്‍, മഞ്ജുവിന് ആശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഏതോ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണിത്. ജപ്പാന്‍ക്കാരുടെ പരമ്പരാഗത വസ്ത്രങ്ങളാണ് ചാക്കോച്ചനും മഞ്ജുവാര്യരും അണിഞ്ഞിരിക്കുന്നത്. കിമോണയില്‍ സുന്ദരിയായ മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. മുഖം മറച്ചുകൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന കുഞ്ഞ് ഇസഹാഖിനെയും ചിത്രത്തില്‍ കാണാം.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയുമെല്ലാം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മൂവരും ഒന്നിച്ചുളള യാത്രാ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

Ads by Google
Wednesday 10 Sep 2025 01.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google