Wednesday, March 18, 2026 Last Updated 26 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 12.11 PM

അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; കോടതിയെ സമീപിച്ച് അഭിഷേക് ബച്ചന്‍

moves, for

തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പട്ട് നടന്‍ അഭിഷേക് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചന്‍ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചു. ബോളിവുഡ് ടി ഷോപ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്‌സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.

അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഐശ്വര്യ റായ് നല്‍കിയ ഹര്‍ജിയില്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ അടക്കം ഉപയോഗിക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. കേസ് വിശദവാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.

Ads by Google
Wednesday 10 Sep 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google