Wednesday, March 18, 2026 Last Updated 22 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 11.18 AM

മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ സ്വന്തമായി തയാറാക്കിയ കേക്കിന്റെ ചിത്രം പങ്കുവെച്ച് ദീപിക പദുക്കോണ്‍

deepika-padukone-
photo-www.instagram.com/deepikapadukone/

മകളുടെ ഒന്നാം ജന്മദിനത്തില്‍ സ്വന്തമായി തയാറാക്കിയ ചോക്ലേറ്റ് കേക്കിന്റെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. പൂക്കളും മെഴുകുതിരികളും കൊണ്ട് അലങ്കരിച്ച മേശപ്പുറത്ത് കേക്ക് വെച്ചിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഇത് എന്റെ സ്‌നേഹത്തിന്റെ ഭാഷയാണോ എന്നറിയില്ല, എന്റെ മകളുടെ ഒന്നാം പിറന്നാളിന് ഞാന്‍ തയാറാക്കിയ കേക്ക് ആണ് എന്നായിരുന്നു ചിത്രത്തിനൊപ്പം ദീപിക കുറിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു താരങ്ങള്‍ പെണ്‍കുഞ്ഞിനെ വരവേറ്റത്. ദുവ പദുക്കോണ്‍ സിങ് എന്നാണ് മകളുടെ പേര്. ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കുളള ഉത്തരമാണ് അവള്‍ , ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദി കൊണ്ടും നിറഞ്ഞിരിക്കുന്നു എന്നാണ് താരദമ്പതികള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം ഇതുവരെയും താരങ്ങള്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ദുവയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതോടൊപ്പം കുഞ്ഞിന്റെ മുഖം എപ്പോള്‍ കാണിക്കും എന്ന കമന്റുകളും ദീപികയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.

2013 ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്. 2018 നവംബര്‍ 14 നായിരുന്നു ഇരുവരുടെയും വിവാഹം. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണുകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

Ads by Google
Wednesday 10 Sep 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google