Wednesday, March 18, 2026 Last Updated 20 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 10 Sep 2025 08.52 AM

ജീത്തു ജോസഫ്- ബിജു മേനോന്‍ ചിത്രം ' വലതുവശത്തെ കളളന്‍' ; പുതിയ പോസ്റ്റര്‍ പുറത്ത്

uploads/news/2025/09/800117/valathuvashate-kallan.gif

ഇരു വശത്തും സുരക്ഷാ കവച തീർത്ത് പ്രതിരോധിക്കാൻ ലാത്തിയുമേന്തിയകർമ്മനിരതരായപൊലീസ് സേനാംഗങ്ങൾ. അവർക്കു നടുവിൽ ഒരുദ്യമത്തിൻ്റെ ലുക്കിൽ സിവിൽ ഷർട്ടും കാക്കി പാൻ്റുമണിഞ്ഞ് ഹാഫ് യൂണിഫോമിൽബിജു മേനോൻ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ലുക്കും ഭാവവും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യമാണിത്.
ഗൗരവമായ ഒരു സാഹചര്യത്തെയാണ് ഈ പോസ്റ്റർ സൂചിപ്പിക്കുന്നതെന്നു വ്യക്തം. സെപ്റ്റംബർ ഒമ്പതിന്ബിജു മേനോൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈംസ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു. മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ സുനിൽ രാമാടി, പ്രശാന്ത് നായർ
എന്നിവരാണ് സഹനിർമ്മാതാക്കൾ

സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന va സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ബിജു മേനോനും ജോജു ജോർജും ,അഭിനയത്തിൻ്റെ മാറ്റുരച്ച് ഈ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു. ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് '
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു.
സ്റ്റിൽസ് - സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു),അനിൽ.ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.
വാഴൂർ ജോസ്.

Ads by Google
Wednesday 10 Sep 2025 08.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google