Wednesday, March 18, 2026 Last Updated 30 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 04.12 PM

നിങ്ങളുടെ ആശംസകളും സ്‌നേഹവുമെല്ലാം എനിക്ക് ഏറെ വലുതാണ്; നന്ദി പറഞ്ഞ് അനശ്വര രാജന്‍

anaswara-rajan-
photo-www.instagram.com/anaswara.rajan/

പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് നടി അനശ്വര രാജന്‍. മനസ്സുനിറയെ ഓണവും കണ്ണുകര്‍ ചന്ദ്രഗ്രഹണത്തിലുമാണെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറയാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് അനശ്വര കുറിച്ചത്.

പ്രിയപ്പെട്ടവരുടെ ആശംസകളും സ്‌നേഹവും തനിക്ക് വിലമതിക്കാന്‍ കഴിയാത്തതാണെന്ന് അനശ്വര പറയുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭിച്ച എല്ലാ ആശംസകള്‍ക്കും അനശ്വര നന്ദി അറിയിക്കുകയും ചെയ്തു. തന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

‘ജന്മദിനത്തിന് സാരി, മനസ്സ് നിറയെ ഓണം, കണ്ണുകള്‍ ചന്ദ്രഗ്രഹണത്തിലേക്ക്, ഇതിനിടയിലും നിശബ്ദമായി നന്ദി പറയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്. നിങ്ങളുടെ ആശംസകളും സ്‌നേഹവും, ചെറിയ അന്വേഷണങ്ങളുമെല്ലാം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എനിക്ക് ഏറെ വലുതാണ്. വീണ്ടും വീണ്ടും നന്ദി പറയുന്നു ’അനശ്വര കുറിച്ചു.

അനശ്വരയുടെ പിറന്നാള്‍ ദിനത്തില്‍ അമ്മ ഉഷ രാജന്‍ പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ‘പ്രിയപ്പെട്ടതൊന്നു പോയപ്പോള്‍ പ്രിയമുളള ഒന്നിനെ കിട്ടിയ ദിവസം , അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു അനശ്വരയുടെ അമ്മ കുറിച്ചത്. അനശ്വരയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും അമ്മയുടെ പോസ്റ്റില്‍ താരത്തില്‍ ആശംസയുമായി എത്തിയിരുന്നു.

അതേസമയം പുതിയ തമിഴ് ചിത്രത്തിന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകനായ അബിഷന്‍ ജീവന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മദന്‍ ആണ്. സൗന്ദര്യ രജനികാന്തിന്റെ നേതൃത്വത്തിലുളള സിയോണ്‍ ഫിലിംസ് , എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ചാണ് നിര്‍മാണം.

Ads by Google
Tuesday 09 Sep 2025 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google