Wednesday, March 18, 2026 Last Updated 22 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 02.55 PM

പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി ബിബിന്‍ ജോര്‍ജ്

bibin-george-
photo-youtube

നടന്‍ ബിബിന്‍ ജോര്‍ജിന്റെ പുതിയ വീഡിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുഗബാംഗങ്ങളും. കൊച്ചിയിലാണ് ബിബിന്‍ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. ‘എട്ടുതൈക്കല്‍ വിന്‍സെന്റിന്റെ വീട്’ എന്നാണ് ബിബിന്‍ വീടിന് നല്‍കിയിരിക്കുന്ന പേര്. ദിലീപ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നടി ആദ്യ തുടങ്ങി നിരവധിപ്പേര്‍ അതിഥികളായെത്തി.

സംവിധായകന്‍ ഷാഫിയുടെ വലിയൊരു ചിത്രവും ബിബിന്‍ വീട്ടില്‍ വെച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലാണ് ബിബിന്‍ ആദ്യമായി നായകനായെത്തുന്നത്.

ബിബിന്റെ അച്ഛന്‍ വിന്‍സെന്റ് കൂലിപ്പണിക്കാരനാണ് അമ്മ ലിസി വീട്ടമ്മയും. കഠിന പ്രയത്‌നം കൊണ്ടാണ് ബിബിന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്. ജന്മനാ ഒരു കാലിന് സ്വാധീനക്കുറവുളള ബിബിന്‍ തന്റെ കുറവുകളെ അതിജീവിച്ച് തിരക്കഥാകൃത്തായും തിരക്കേറിയ അഭിനേതാവായും ഇന്ന് മലയാളത്തില്‍ തിളങ്ങുകയാണ്.

ആറാം ക്ലാസുമുതല്‍ ബിബിന്‍ മിമിക്രി ചെയ്യാന്‍ തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ ഒന്നിച്ചുളള സുഹൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം കലാഭവനില്‍ ചേര്‍ന്ന ബിബിന്‍ തന്റെ പതിനേഴാം വയസ്സില്‍ ടെലിവിഷന്‍ പരിപാടികള്‍ക്ക് സ്‌കിറ്റ് എഴുതി തുടങ്ങി.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ചിത്രം വലിയ വിജയമായിരുന്നു. അതിന് പിന്നാലെ ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായി.

പിന്നീട് സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലും ചുവുടവെച്ചു. 2018 ല്‍ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന സിനിമയില്‍ നായകനായി. ഒരു യമണ്ടന്‍ കഥ, മാര്‍ഗംകളി, ഷൈലോക്ക്, കൂടല്‍ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

Ads by Google
Tuesday 09 Sep 2025 02.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google