Wednesday, March 18, 2026 Last Updated 28 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 11.40 AM

അമ്മു നിന്റെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും അഭിനന്ദനങ്ങള്‍; ‘ലോക’യെ പ്രശംസിച്ച് കീര്‍ത്തി

keerthy-suresh

ലോക ചാപ്റ്റര്‍ 1: ചന്ദ്ര ബോക്‌സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകരുള്‍പ്പടെ താരങ്ങളും. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചെത്തുന്നത്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, സമാന്ത തുടങ്ങിയവരും ചിത്രത്തെ പ്രശംസിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ ലോകയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷും. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കിട്ടായിരുന്നു കീര്‍ത്തിയുടെ പ്രതികരണം. കല്യാണി പ്രിയദര്‍ശനൊപ്പമുളള വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.

ഒടുവില്‍ ‘ലോക’, എന്തൊരു മികച്ച ആശയം, ശക്തമായി സ്‌ക്രീനിലേക്ക് കൊണ്ടുവന്നു. ഡൊമനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. നിമിഷ് രവി നിങ്ങളുടെ ഛായാഗ്രഹണം വളരെ മികച്ചതായിരുന്നു അഭിനന്ദനങ്ങള്‍ കീര്‍ത്തി കുറിച്ചു. സൂപ്പര്‍ വുമണായി കല്യാണിയെ കാണുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. അമ്മു നിങ്ങളുടെ എല്ലാ കഠിനാധ്വാനം, സമര്‍പ്പണം, പ്രത്യേകകിച്ച് നിങ്ങളുടെ ലുക്കിലും ആക്ഷന്‍ രംഗങ്ങളിലും ചന്ദ്രയെ നിങ്ങള്‍ ചന്ദ്രയെ സ്വന്തമാക്കി.

ചിത്രത്തില്‍ ചന്ദ്രയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ച ദുര്‍ഗ വിനോദിയെും താരം പ്രശംസിച്ചു. സയനോര ഫിലിപ്പ് നീ ഗംഭീരമായിരുന്നു എന്നായിരുന്നു കീര്‍ത്തി കുറിച്ചത്. ചന്തു സലിം കുമാര്‍ , നസ്ലന്‍ എന്നിവരുടെ പ്രകടനത്തെയും താരം പ്രശംസിച്ചു. രണ്ടുപേരും 'കോമഡി കൊണ്ട് സ്‌ക്രീനില്‍ വെളിച്ചം വിതറിയത്' എങ്ങനെയെന്ന് അവര്‍ എടുത്തുകാണിച്ചു.

സൃഷ്ടിപരമായ അതിരുകൾ മറികടന്നതിന് ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ ബാനറായ വേഫെറർ ഫിലിംസിനെയും കീർത്തി അഭിനന്ദിച്ചു. "അത്ഭുതകരമായ നിർമ്മാണ നിലവാരത്തോടെ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചതിന് @dqswayfarerfilms-ന് വലിയ അഭിനന്ദനങ്ങൾ," ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ട് കീര്‍ത്തി കുറിച്ചു.

അവസാനമായി, അതിഥി വേഷങ്ങള്‍ക്കായുള്ള തന്റെ ആവേശം അവര്‍ പ്രകടിപ്പിച്ചു. കേക്കിലെ ഐസിംഗ് - അതിഥി വേഷങ്ങള്‍ എന്നായിരുന്നു കീര്‍ത്തി കുറിച്ചത്.

keerthy-suresh

അതേസമയം, കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Ads by Google
Tuesday 09 Sep 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google