Wednesday, March 18, 2026 Last Updated 20 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 10.49 AM

കണ്ടമാനം ... 'സദാ ചാരം ' ഉള്ളയിടങ്ങള്‍ പലപ്പോഴും ...'ടോക്‌സിക്ക് 'ആയിരിക്കും...; പോസ്റ്റുമായി മീനാക്ഷി

meenakshi-anoop

സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഫോട്ടോസിന് രസകരമായ അടിക്കുറിപ്പുകള്‍ നല്‍കി പ്രേക്ഷകരുടെ കയ്യടി നേടാറുളള മിടുക്കിയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ഇപ്പോഴിതാ അല്‍പം കാര്യമേറിയതും ചിന്തിക്കേണ്ടതുമായ വിഷയത്തെപ്പറ്റിയുളള മീനാക്ഷിയുടെ പുതിയ ചിത്രവും അടിക്കുറിപ്പും ചര്‍ച്ചയാകുന്നു.

‘കണ്ടമാനം.. ‘സദാ ചാരം ’ഉളളയിടങ്ങള്‍ പലപ്പോഴും.. ടോക്‌സിക്ക് ആയിരിക്കും .. ’എന്നാണ് മീനാക്ഷി തന്റെ പുതിയ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. ചാരം ഉളള അടുപ്പിന്റെ ഒരു ഭാഗത്തുനിന്നാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.

മീനാക്ഷി പങ്കുവെച്ച അടിക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ടാണ് മീനാക്ഷിയുടെ ഈ കുറിപ്പെന്ന് പ്രേക്ഷകരുടെ കണ്ടെത്തല്‍.

എതായാലും മീനാക്ഷിയുടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്വന്തം ക്യാപ്ഷന്‍ തന്നെയാണോ എന്നുചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്യാപ്ഷന്‍ സൂപ്പര്‍ എന്നും പിഷാരടിക്കൊത്ത എതിരാളിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്തോ എവിടെയോ ആരെയോ കുത്തി പറയും പോലെ എന്ന കമന്റിന് തോന്നുന്നതാ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

Ads by Google
Tuesday 09 Sep 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google