Wednesday, March 18, 2026 Last Updated 26 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 12.00 PM

' നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും' ; മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്

his, birthday
photo-www.instagram.com/therealprithvi/

പൃഥ്വിരാജിന്റെ മകളായ അലംകൃത എന്ന ആലിക്ക് ആരാധകരേറെയാണ്. പൊതുപരിപാടിയിലോ, മറ്റ് ചടങ്ങുകളിലോ ഒന്നും ആലിയെ കാണാറില്ല. അപൂര്‍വ്വമായി മാത്രമാണ് മകളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ പോലും പുറത്തുവരാറുള്ളത്.

ഇപ്പോഴിതാ അലംകൃതയ്ക്ക് പതിനൊന്നാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. അല്ലിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

' എന്റെ പാര്‍ട്ട് ടൈം ബിഗ് സഹോദരി, ചിലപ്പോള്‍ അമ്മ, മുഴുവന്‍ സമയ തെറാപിസ്റ്റ്, ഇടയ്ക്കിടെ മകള്‍, ജന്മദിനാശംസകള്‍! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, പഴയതുപോലെ, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെക്കുറിച്ച് ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു, നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും!', പൃഥ്വിരാജ് കുറിച്ചു. സുപ്രിയയും മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Monday 08 Sep 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google