Wednesday, March 18, 2026 Last Updated 29 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 10.27 AM

ലോക കണ്ട് സാമന്ത; സിനിമയുടെ ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നി, മലയാളത്തിന്റെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ മനസ്സില്‍ നിന്ന് മായില്ലെന്ന് താരം

samantha-ruth-prabhu-

ലോകയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടി സാമന്ത . സിനിമയുടെ ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നിയെന്നും സിനിമ തന്നെ വല്ലാതയെ ആകർക്ഷിച്ചുവെന്നും സാമന്ത പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് നടിയുടെ പ്രതികരണം.

'ലോക കണ്ടു, woww … എന്തൊരു അനുഭവം. ദൃശ്യങ്ങൾ, ശബ്‌ദം, ആക്ഷൻ എന്നിവ മികച്ചതാണ്. ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നി, ലോക എന്നെ പൂർണ്ണമായും ആകർഷിച്ചു. പക്ഷേ എന്റെ മനസ്സിൽ ശരിക്കും മായാതെ നിന്നത് നമ്മുടെ ആദ്യത്തെ വനിതാ സൂപ്പർഹീറോയെ സ്‌ക്രീനിൽ കണ്ടതാണ്. ചന്ദ്ര എന്നെ അത്ഭുതപ്പെടുത്തി. മുഴുവൻ ടീമിനും അഭിനന്ദനം. നിങ്ങൾ ശരിക്കും സവിശേഷമായ ഒന്നിനെയാണ് സൃഷ്ടിച്ചത്. ലോക വളരെക്കാലം എന്നോടൊപ്പം ഉണ്ടായിരിക്കും,' സാമന്ത കുറിച്ചു.

samantha-ruth-prabhu-

അതേസമയം, കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

Ads by Google
Monday 08 Sep 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google