Wednesday, March 18, 2026 Last Updated 20 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 09.23 AM

' ഓണം സീസണില്‍ മലയാളികള്‍ കുടിച്ചു തീര്‍ത്തത് 826 കോടി രൂപയുടെ മദ്യം, ഇത്രയും പണത്തിന് ഓരോ വീട്ടിലും എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാം'

uploads/news/2025/09/799753/santosh-pandit.gif

സന്തോഷ് പണ്ഡിറ്റിനെ അറിയാത്ത മലയാളികളിലില്ല. സിനിമാതാരം എന്നതിലുപരി പല സാമൂഹിക പ്രശ്നങ്ങളിലും തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരാളു കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ ഇന്ത്യയില്‍ തന്നെ മദ്യ ഉപയോഗത്തില്‍ കേരളം നമ്പര്‍ 1 ആയി റെക്കോര്‍ഡ് ഇട്ടു എന്ന വാര്‍ത്ത തനിക്ക് വിഷമം ഉണ്ടാക്കിയെന്നു പറയുകയാണ് താരം. ഓണം സീസണില്‍ 826 കോടിയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ത്തതെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വില്‍പനയാണ് ഇത്തവണ ഉണ്ടായിട്ടുളളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മദ്യം കുടിക്കുന്നത് കൊണ്ട് കുറേ അസുഖങ്ങള്‍ വില കൊടുത്തു വാങ്ങുന്നു എന്നല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്നും കേരളത്തില്‍ ഉടനെ മദ്യ നിരോധനം കൊണ്ടു വരണമെന്നും അദ്ദേഹം കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
ഓണത്തിന്റെ രണ്ട് ദിവസം കൊണ്ട് 826 കോടി രൂപയുടെ മദ്യം കേരളത്തിൽ വിറ്റല്ലോ.. ഇന്ത്യയിൽ തന്നെ മദ്യ ഉപയോഗത്തിൽ കേരളം No 1 ആയി
റെക്കോർഡ് ഇട്ടു എന്ന വാർത്ത അറിഞ്ഞു വിഷമിക്കുന്നു.

ഓണം സീസണിലെ ദിവസങ്ങളിൽ 826 കോടി രൂപയുടെ മദ്യമാണ് മലയാളികൾ ഒറ്റയടിക്ക് കുടിച്ചു തീർത്തത്. കഷ്ടം.. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് മലയാളികൾ കുടിച്ചത്. അന്നത് ഇന്ത്യൻ റെക്കോർഡ് ആയിരുന്നു. ഇന്ന് കേരളം തന്നെ ആ റെക്കോർഡ് തിരുത്തി.

മദ്യം വിഷമാണ് എന്ന് അറിയാത്തവർ അല്ല ഇത് കുടിക്കുന്നത്? ഇത്രയും പണത്തിനു ഓരോ വീട്ടിലും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാനാകും? മദ്യം കുടിക്കുന്നത് കൊണ്ട് കുറേ അസുഖങ്ങൾ വില കൊടുത്ത് വാങ്ങുന്നു എന്നലാതെ എന്ത് ഗുണം?

കേരളത്തിൽ ഉടനെ മദ്യ നിരോധനം കൊണ്ട് വരിക.

Ads by Google
Monday 08 Sep 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google