Sunday, March 22, 2026 Last Updated 11 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 03.21 PM

കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണു; കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

collapsed

കോഴിക്കോട്: അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്ന് വീണു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് സംഭവം. കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ എത്തിയപ്പോഴാണ് കോൺക്രീറ്റ് തകർന്നു വീണത് കണ്ടത്,

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അങ്കണവാടി അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു. 11 കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്.

Ads by Google
Saturday 16 Aug 2025 03.21 PM
YOU MAY BE INTERESTED
Ads by Google
Ads by Google