Sunday, March 22, 2026 Last Updated 11 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 10.53 AM

സ്വാതന്ത്ര്യദിനത്തില്‍ നരേന്ദ്രമോദി നടത്തിയത് ചരിത്രം രചിച്ച പ്രസംഗം ; 103 മിനിറ്റുകളുമായി തകര്‍ത്തത് സ്വന്തം റെക്കോഡ് തന്നെ

uploads/news/2025/08/796311/modi1.jpg

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ചരിത്രനേട്ടമുണ്ടാക്കിയ പ്രസംഗം. 103 മിനിറ്റുകള്‍ നീണ്ട പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് നടത്തിയത്.

2014 ല്‍ ആദ്യമായി അധികാരമേറ്റതിനുശേഷം തുടര്‍ച്ചയായി 12 തവണ പ്രസംഗിച്ച ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡ് ഈ വര്‍ഷത്തെ പ്രസംഗത്തിലൂടെ അദ്ദേഹം മറികടന്നു. 1947 നും 1963 നും ഇടയില്‍ തുടര്‍ച്ചയായി 17 തവണ രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന് മുന്നിലുള്ള ഏക നേതാവ്.

കഴിഞ്ഞ വര്‍ഷം, പ്രധാനമന്ത്രി മോദി 98 മിനിറ്റ് സംസാരിച്ചുകൊണ്ട് ഏറ്റവും നീണ്ട പ്രസംഗം നടത്തിയ പ്രധാനമന്ത്രിയായി മാറിയ മോദി ഇതുവരെ ഏതൊരു പ്രധാനമന്ത്രിയും നടത്തിയിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗമാണ് നടത്തിയത്. ഈ വര്‍ഷത്തെ 103 മിനിറ്റ് പ്രസംഗത്തോടെ അദ്ദേഹം സ്വന്തം റെക്കോര്‍ഡ് മറികടന്നു.

ചരിത്രപരമായ ഒരു നാഴികല്ലായി മാറിയ പ്രസംഗത്തില്‍ അദ്ദേഹം രാജ്യത്തിന്റെ നേട്ടങ്ങള്‍, വെല്ലുവിളികള്‍, ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം എന്നിവയെല്ലാം പ്രസംഗത്തില പരാമര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി ഇത്രയും നീണ്ട സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി മോദി ചരിത്രത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

Ads by Google
Saturday 16 Aug 2025 10.53 AM
YOU MAY BE INTERESTED
Ads by Google
Ads by Google