Sunday, March 22, 2026 Last Updated 11 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 11.02 AM

അര്‍ദ്ധരാത്രിയില്‍ അടിച്ചിറക്കി, കൈകാര്യം ചെയ്തത് മൃഗീയമായി ; ശുചീകരണ തൊഴിലാളികളുടെ സമരത്തില്‍ ഇടപെട്ട് വിജയ്

uploads/news/2025/08/796123/vijay.jpg

ചെന്നൈ: തമിഴ്‌നാട്ടില്‍ ശുചീകരണതൊഴിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ ഇടപെട്ട് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന തൊഴിലാളികളെ സ്റ്റാലിന്‍ ഭരണകൂടം അര്‍ദ്ധരാത്രിയില്‍ മൃഗീയമായ രീതിയില്‍ അറസ്റ്റ് ചെയ്‌തെന്നും പോലീസിന്റെ വലിച്ചിഴയ്ക്കലില്‍ അനേകര്‍ക്ക് പരിക്കേറ്റെന്നും തമിഴഗ വെട്രി കഴകം പാര്‍ട്ടി തലവന്‍ കൂടിയായ വിജയ് പറഞ്ഞു.

ശുചീകരണ തൊഴിലാളികളോട് ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന പ്രതികരണം അപലപനീയമാണെന്നു പറഞ്ഞ വിജയ് ഡിഎംകെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അവകാശങ്ങള്‍ക്കായി സമാധാനപരമായി പോരാടുന്ന ശുചീകരണ തൊഴിലാളികളെ മനുഷ്യത്വരഹിതവും അരാജകവുമായ രീതിയിലാണ് ഡിഎംകെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്നും തമിഴഗ വെട്രി കഴകം തലവന്‍ പറഞ്ഞു.

ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ ആസ്ഥാനമായ റിപ്പണ്‍ ബില്‍ഡിംഗിന് പുറത്ത് കഴിഞ്ഞ 13 ദിവസമായി ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. അവരെ നീക്കം ചെയ്യാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പോലീസ് നടപടി ആരംഭിച്ചു, ഏകദേശം 900 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. പോലീസ് നടപടിക്കിടെ ചില വനിതാ തൊഴിലാളികള്‍ ബോധരഹിതരായെന്നും പോലീസ് വലിച്ചിഴച്ചതിനെ തുടര്‍ന്ന ചിലര്‍ക്ക് പരിക്കേറ്റതായും വിജയ് ആരോപിച്ചു.

ഈ അര്‍ദ്ധരാത്രിയിലെ അറസ്റ്റ് നടപടി കാണുമ്പോള്‍, മനസ്സാക്ഷിയുള്ള ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത വിധം സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും ചികിത്സയും സര്‍ക്കാര്‍ നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. അഞ്ച്, ആറ് മേഖലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുറംകരാര്‍ നല്‍കാനുള്ള നഗരസഭയുടെ പദ്ധതിക്കെതിരെ ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചു വരികയായിരുന്നു. സ്ഥിരം ജോലി, ശമ്പള സുരക്ഷ, സ്വകാര്യവല്‍ക്കരണ നീക്കം പിന്‍വലിക്കല്‍ തുടങ്ങിയവയാണ് ശുചീകരണ തൊഴിലാളികള്‍ മുമ്പോട്ട് വെച്ചിരിക്കുന്ന ആവശ്യം.

Ads by Google
Thursday 14 Aug 2025 11.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google