Sunday, March 22, 2026 Last Updated 16 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 10.27 AM

ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ചയില്ല, പരസ്യപ്രതികരണത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട് ; കാരണംകാണിക്കലിന് ഡോ. ഹാരീസിന്റെ മറുപടി

uploads/news/2025/08/796120/harris.jpg

തിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഉപകരണക്ഷാമം പല തവണ പറഞ്ഞിട്ടുണ്ടെന്നും കാരണംകാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ഡോ. ഹാരീസ് ചിറക്കലിന്റെ വിശദീകരണം.മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ഡോ ഹാരിസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തനിക്കെതിരായ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ഡോ ഹാരിസ് ചിറക്കല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. താന്‍ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ലെന്നും പിറ്റേന്ന് മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹം സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണെന്നും അത് സര്‍ക്കാര്‍ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യ പ്രതികരണത്തില്‍ ക്ഷമാപണം നടത്തിയെന്നും നോട്ടീസിനുള്ള മറുപടിയില്‍ ഡോ.ഹാരീസ് പറഞ്ഞിട്ടുണ്ട്.

ചികിത്സ മുടങ്ങിയ ദിവസം ഹാരിസ് ബദല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഉപകരണക്ഷാമം എന്തുകൊണ്ട് സൂപ്രണ്ടിനോടോ പ്രിന്‍സിപ്പലിനോടോ പറഞ്ഞില്ല എന്നതിന് പലതവണയായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി. ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ ക്ഷമാപണം നടത്തിയെന്നും വ്യക്തമാക്കി.

Ads by Google
Thursday 14 Aug 2025 10.27 AM
YOU MAY BE INTERESTED
Ads by Google
Ads by Google