Sunday, March 22, 2026 Last Updated 12 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 10.06 AM

വീട്ടിലെ രക്തക്കറ കാണാതായ ജെയ്‌നമ്മയുടേതെന്ന് സൂചന ; സെബാസ്റ്റ്യനെതിരേ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

uploads/news/2025/08/796116/sebastian.jpg

തിരുവനന്തപുരം: ഏറ്റുമാനൂര്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ അന്വേഷണസംഘത്തിന് നിര്‍ണ്ണായക സൂചന കിട്ടിയതായി റിപ്പോര്‍ട്ട്. സെബാസ്റ്റിയന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷം വലിയ നീക്കം നടത്താനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. കേസില്‍ ചോദ്യം ചെയ്യലിനോട് സെബാസ്റ്റിയന്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുക അന്വേഷണസംഘത്തിന് ഏറെ നിര്‍ണ്ണായകമായിരുന്നു.

ഇതിനിടയിലാണ് തിരുവനന്തപുരത്തെ ലാബില്‍ നിന്നുള്ള വിവരം കിട്ടിയിരിക്കുന്നത്. ഇതോടെ തിരോധാനക്കേസ് എന്ന നിലയില്‍ തുടങ്ങിയ കേസ് കൊലപാതകക്കേസായി വരികയാണ്. നേരത്തേ ചില സാഹചര്യത്തെളിവുകള്‍ വെച്ച് ജെയ്‌നമ്മയുടെ തിരോധാനം കൊലപാതകമെന്ന സംശയത്തില്‍ അന്വേഷണസംഘം എത്തിയിരുന്നു. സെബാസ്റ്റിയനെതിരേ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി.

കണ്ടെത്തിയ അസ്ഥികഷ്ണങ്ങളുമായി ബന്ധപ്പെട്ട ഡിഎന്‍എ പരിശോധനാഫലം വരാന്‍ ഇനിയും കാലതാമസം എടുക്കുമെന്ന സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. കേസിലെ പ്രതി സെബാസ്റ്റിയന്‍ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തെ വഴി തെറ്റിക്കുന്ന മൊഴികളായിരുന്നു നല്‍കിക്കൊണ്ടിരുന്നത്. രോഗിയും പ്രായമായ ആളുമായതിനാല്‍ സെബാസ്റ്റ്യനെ നടത്തുന്ന ചോദ്യം ചെയ്യല്‍ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോലീസിന് നടത്താന്‍ കഴിയുകയുമില്ലായിരുന്നു. കേസില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും.

Ads by Google
Thursday 14 Aug 2025 10.06 AM
YOU MAY BE INTERESTED
Ads by Google
Ads by Google