Sunday, March 22, 2026 Last Updated 12 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.33 PM

അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദികളെന്ന് തന്നെ പറയണം: എം വി ഗോവിന്ദൻ

m v govindan

കണ്ണൂർ : അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്നു തന്നെ പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദമെന്നത് അശ്ലീല പദമല്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്നും ​ഗോവിന്ദൻ പറഞ്ഞു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെക്കുറിച്ചുള്ള പരാമർശത്തിൽ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കുറിച്ചുഗോവിന്ദചാമിയെ താരതമ്യം ചെയ്തു സഭയിലെ ചിലർ പരാമർശം നടത്തിയത് ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നേ കാണുന്നുള്ളു. തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ ബിജെപിക്ക് തന്നെയാണ് ഉത്തരവാദിത്വം. മറ്റു ഇടങ്ങളിൽ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്. ബിജെപി ഇതിന് രാഷ്ട്രീയമായി ഉത്തരം പറയണമെന്ന് എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

Ads by Google
Wednesday 13 Aug 2025 03.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google