Saturday, March 14, 2026 Last Updated 1 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Jul 2025 10.40 AM

തകര്‍പ്പന്‍ ഡാന്‍സ് വീഡിയോയുമായി വൃദ്ധി വിശാല്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

-vriddhi-vishal
photo-www.instagram.com/_vriddhi_/

തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പങ്കുവെച്ച് ബാലതാരം വൃദ്ധി വിശാല്‍. പുതിയ തെലുങ്ക് ചിത്രമായ ജൂനിയറിലെ ‘വൈറല്‍ വയ്യാറി’ എന്ന ഗാനത്തിനാണ് വൃദ്ധി ചുവടുവെച്ചത്. ടിവിയില്‍ ‘വൈറല്‍ വയ്യാറി’ പാട്ട് വെച്ചായിരുന്നു കുട്ടിത്താരത്തിന്റെ ഡാന്‍സ്.

ഒറിജിനല്‍ പാട്ടിലെ പോലെ തന്നെയാണ് വൃദ്ധിയുടെ ചുവടുകളും. ചുവപ്പ് നിറത്തിലുളള ചെറിയ പാവാടയും ടോപ്പുമായിരുന്നു വൃദ്ധിയുടെ വേഷം. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. നിരവധിപ്പേരാണ് ഡാന്‍സ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് വൃദ്ധി ടെലിവിഷന്‍ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് കടുവ, 2018, സാറാസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വൃദ്ധി അഭിനയിച്ചിട്ടുണ്ട്. തീരാ കാതല്‍, കോഫി വിത്ത് കാതല്‍ എന്നീ തമിഴ് ചിത്രങ്ങളിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Tuesday 15 Jul 2025 10.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google