Wednesday, March 25, 2026 Last Updated 2 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Jul 2025 11.56 AM

ബിജെപിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു ; ആര്‍എസ്എസ് നേതാക്കളുമായി അമിത്ഷായുടെ കൂടിക്കാഴ്ച

uploads/news/2025/07/790676/amithshah.jpg

ബിജെപിയുടെ പുതിയ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് അദ്ദേഹം കെട്ടിടം നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചതും നിലവിളക്ക് കൊളുത്തിയതും. അതിന് ശേഷം മാരാര്‍ജി ഭവന് മുന്നില്‍ ബിജെപിയുടെ പതാകയും ഉയര്‍ത്തി.

നേരത്തേ പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കിലം ഔദ്യോഗിക ഉദ്ഘാടനമാണ് നടന്നത്. മുറ്റത്ത് ചെമ്പകത്തൈ നടുകയു ചെയ്തിട്ടുണ്ട്. അതിന് ശേഷം പാര്‍ട്ടയുടെ സംസ്ഥാന അദ്ധ്യക്ഷനുമായി അദ്ദേഹം ഓഫീസില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തി. ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് 11.30 ന് പുത്തരിക്കണ്ടം മൈതാനിയില്‍ വാര്‍ഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യു ജില്ലകളിലെ അയ്യായിരം വാര്‍ഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപരും ജില്ലകളിലെ 25,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

5000 വാര്‍ഡ്തല സമിതിയിലെ ആള്‍ക്കാരാണ് എത്തുക. ഒന്നരലക്ഷം പേര്‍ വെര്‍ച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പത്തു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കളും വിര്‍ച്വല്‍ പങ്കാളിത്തത്തില്‍ ചേരുമെന്നും വിവരമുണ്ട്. ഉച്ചയ്ക്കുശേഷം ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും.

നാലോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡല്‍ഹിക്കു മടങ്ങും. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡ് തല നേതൃസംഗമത്തോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ബി.ജെ.പി. ആരംഭിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്നലെയായിരുന്നു ബിജെപി ഏറ്റവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Ads by Google
Saturday 12 Jul 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google