Monday, March 23, 2026 Last Updated 16 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Jul 2025 12.27 PM

കല്‍ദായ സുറിയാനി സഭയിലെ മുന്‍ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപോലീത്ത കാലം ചെയ്തു

uploads/news/2025/07/789888/metrapolita.jpg

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയിലെ മുന്‍ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം മെത്രാപോലീത്ത കാലം ചെയ്തു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 28ാം വയസില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.

1940 ജൂണ്‍ 13ന് ജനിച്ച മാര്‍ അപ്രേം ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അദ്ധ്യക്ഷനായിരുന്നു. 1961 ജൂണ്‍ 25ന് ശെമ്മാശനായും പിന്നീട് 1965 ജൂണ്‍ 13ന് കശീശ്ശയായും മാര്‍ തോമ ധര്‍മ്മോയില്‍ നിന്ന് പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയില്‍ പ്രവേശിച്ച അദ്ദേഹം വിരമിച്ച ശേഷവും കര്‍മ്മരംഗത്ത് സജീവമായിരുന്നു. ജോര്‍ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യനാമം.

വൈദികവൃത്തിക്കൊപ്പം എഴുത്തുകാരനായും അദ്ദേഹം തിളങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Monday 07 Jul 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google