Monday, March 23, 2026 Last Updated 15 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Jul 2025 10.26 AM

ആശമാരുടെ സമരത്തോട് അനുതാപമില്ല ; ഓണറേറിയം കൂട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

uploads/news/2025/07/789531/asha-workers-strike.jpg

തിരുവനന്തപുരം: മാസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാരുടെ ആവശ്യത്തിന് നേരെ മുഖം തിരിച്ച് കേരളാ സര്‍ക്കാര്‍. ആശമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഓണറേറിയം കൂട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി അറിയിച്ചത് എംപിമാരുടെ ഇന്നലെ നടന്ന യോഗത്തിലായിരുന്നു. കേന്ദ്രവിഹിതം കൂട്ടാന്‍ ആവശ്യപ്പെടാനാണ് നിര്‍ദേശം.

സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കല്‍ പരിഗണനയിലില്ലെന്നായിരുന്നു എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. ആശമാരുടെ സമരത്തെ പരിഗണിച്ച് അവരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫ് എംപിമാരാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിച്ചത്. ഇതിന് മറുപടിയായി അക്കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നായിരുന്നു നല്‍കിയ മറുപടി.

ആശാമാരുടെ ജോലികൂടുന്നതിന് അനുസരിച്ച് കാലോചിതമായി പല ഘട്ടത്തിലും കൂട്ടി നല്‍കിയാണ് ഇപ്പോള്‍ 7000 രൂപ നല്‍കുന്നത്. ഇനി കൂട്ടാനാകില്ലെന്നും ഇനി കൂട്ടേണ്ടത് കേന്ദ്രമാണെന്നും അവരോട് അലവന്‍സ് കൂട്ടാന്‍ എംപിമാര്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ആശാമാരുടെ ഓണറേറിയം കൂട്ടി നല്‍കണമെന്ന ആവശ്യം യുഡഎഫ് എംഎല്‍എമാരും എംപിമാരും ആവശ്യപ്പെട്ടിരുന്നു. ആശാമാരുടെ സമരം ഇപ്പോഴും സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുകയാണ്. ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനാണ് സമരം നടത്തുന്നത്.

Ads by Google
Saturday 05 Jul 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google