Monday, March 23, 2026 Last Updated 3 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Jul 2025 06.19 PM

വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം; നാടിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് വീണ ജോർജ്: പിന്തുണച്ച് മുഹമ്മദ് റിയാസ്

p a muhammad riyas
photo - facebook

തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെ പിന്തുണച്ച് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിലെ അപകടമരണം ദൗർഭാഗ്യകരമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമെന്നും മന്ത്രി വിമർശിച്ചു.

ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്

ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോർജജ്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ.ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്.മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്.

ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് ശ്രീമതി വീണാ ജോർജജ്.

Ads by Google
Friday 04 Jul 2025 06.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google