കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞു 72,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.9050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷമാണ് ഇന്നു പൊടുന്നനെ വില മലക്കംമറിഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഏകദേശം അഞ്ചുദിവസത്തിനിടെ 1500 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ‘എ ബിഗ്, ബ്യൂട്ടിഫുൾ’ നികുതിനിയമവും യുഎസിൽ ജൂണിലെ പുതിയ തൊഴില്‍ കണക്ക് പ്രവചനങ്ങളെ കടത്തിവെട്ടി ഉയര്‍ന്നതും ഡോളറിന് പകര്‍ന്ന് കരുത്താണ് സ്വര്‍ണത്തിനു തിരച്ചടിയായത് . ബിഗ്, ബ്യൂട്ടിഫുൾ നികുതി നിയമം യുഎസിന്റെ അതിവേഗ സാമ്പത്തിക വളർച്ചയാണ് ഉന്നമിടുന്നതെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതു ഫലത്തിൽ ഡോളറിനു കരുത്താകും. ഡോളർ ശക്തിപ്പെടുന്നത് സ്വർണത്തിനു തിരിച്ചടിയാകും. സ്വർണം വാങ്ങുക ചെലവേറിയതാകുമെന്നതാണ് കാരണം. ഇതു ഡിമാൻഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യും .