Wednesday, March 25, 2026 Last Updated 0 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Jul 2025 11.28 AM

ഹൈക്കോടതി വിധി: 'വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധത്തിനുശേഷം വിവാഹത്തില്‍നിന്നു പിന്മാറിയെന്ന് വിവാഹിതയ്ക്ക് പറയാനാവില്ല'

uploads/news/2025/07/789429/high-court.jpg

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം വിവാഹത്തില്‍നിന്നു പിന്മാറിയെന്ന ആരോപണം വിവാഹിതയ്ക്ക് ഉന്നയിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി. 19 ദിവസം ജയിലില്‍ കഴിഞ്ഞ പാലക്കാട് സ്വദേശിക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പി.ആര്‍.ഒയായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ യുവാവിനെതിരേ അവിടെതന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നല്‍കിയത്. തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. കഴിഞ്ഞ മാസം 13നാണ് യുവാവ് അറസ്റ്റിലായത്.

മജിസ്‌ട്രേറ്റ് കോടതിയും യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവിന്റെ വാദം. പിന്നീട് യുവതി മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിപ്പോയെങ്കിലും അടുപ്പം തുടര്‍ന്നു. എന്നാല്‍ പുതിയ സ്ഥലത്ത് ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുവതിക്കെതിരേ പരാതി ഉയര്‍ന്നു.

ബില്ലിങ്ങില്‍ ഉണ്ടായിരുന്ന സമയത്ത് 14 ലക്ഷം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നും യുവതി ഒന്‍പതു ലക്ഷം രൂപ തിരിച്ചടച്ചെന്നും ഇനി അഞ്ചു ലക്ഷം രൂപ കുടി നല്‍കാനുണ്ടെന്നുമാണ് അറിയിച്ചത്. ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെയാണ് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും യുവാവ് പറയുന്നു.

Ads by Google
Friday 04 Jul 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google