Monday, March 23, 2026 Last Updated 0 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 05.03 PM

ഗൂഢാലോചനയുടെ ഭാഗമല്ല, കൂത്തുപറമ്പ് വെടിവയ്പ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് എം വി ജയരാജന്‍

mv jayarajan

കണ്ണൂര്‍: കേരളത്തിലെ പുതിയ ഡിജിപി റവാഡ എ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പില്‍ പങ്കില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. വെടിവെയ്പിന് മുന്‍പ് റവാഡ ചന്ദ്രശേഖര്‍ മന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗൂഢാലോചനയിലോ മറ്റോ പങ്കെടുത്തിരുന്നില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം വി ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തില്‍ മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണിയുമാണ്. ഈക്കാര്യങ്ങളെല്ലാം വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഡിജിപിയും സംഭവ സമയത്ത് എ എസ് പി യുമായ റവാഡ ചന്ദ്രശേഖറിന് വെടിവയ്പ്പില്‍ യാതൊരു പങ്കുമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

Ads by Google
Thursday 03 Jul 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google