Monday, March 23, 2026 Last Updated 1 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 03.51 PM

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

uploads/news/2025/07/789275/thrishur--medical-colle-age.gif
photo - facebook

തൃശൂര്‍ : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം . അതിരപ്പളളി സ്വദേശി രാധകൃഷ്ണനാണ് മരിച്ചത് . സംഭവത്തില്‍ പരാതിയെ തുടര്‍ന്ന പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറായായിരുന്നു മരിച്ച രാധകൃഷണന്‍ . വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാധകൃഷണന്‍ . ഇന്നലെ രാവിലെ ആയിരുന്നു കാലിന്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്‍പുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലില്‍ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുന്‍പേയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട് . എന്നാല്‍ പരാതി കൈയില്‍ കിട്ടയാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു . വനവകുപ്പില്‍ താല്‍ക്കാലിക വാച്ചറായ 52 വയസ്സുള്ള രാധാകൃഷ്ണന് 3 പെണ്‍മക്കളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് ബോഡി വിട്ടു കിട്ടുന്നതിനനുസരിച്ച് സംസ്‌കാരം നടത്തും

Ads by Google
Thursday 03 Jul 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google