കോട്ടയം: മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ പ്രതികരണമായി ബി .ടി . ബല്‍റാം . ഇത് ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ്. ഈ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും അതിന്റെ സിസ്റ്റത്തിനുമാണ്. ആരോഗ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാർ സംഭവസ്ഥലത്ത് ഓടിയെത്തിയതാണ്. എന്നിട്ടും അപകടം നടന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കാനല്ല, ഒരു കുഴപ്പവുമില്ല എന്ന് വരുത്തിത്തീർത്ത് തങ്ങളുടെ മുഖം രക്ഷിക്കാനായിരുന്നു മന്ത്രിമാർക്ക് വ്യഗ്രത. യഥാർത്ഥത്തിൽ രക്ഷാപ്രവർത്തനത്തെ താളം തെറ്റിച്ചത് മന്ത്രിമാരുടെ ഈ അലസ സമീപനമാണെന്ന് ബി ടി ബല്‍റാം ചൂണ്ടിക്കാട്ടി .
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തിയയാള്‍ മരണപ്പെട്ടു. പുറത്തെടുത്തപ്പോള്‍ തന്നെ ജീവന്‍ നഷ്ടമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണെന്ന പ്രാഥമിക വിവരമുണ്ട്. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമായിരുന്നു അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആളെ പുറത്തെടുത്തത്.
നേരത്തേ മെഡിക്കല്‍ കോളേജിലെ പതിനൊന്നാം വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് നേരത്തേയ രംഗത്ത് വന്നിരുന്നു. പതിനാലാം വാര്‍ഡ് ഇടിഞ്ഞതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിന്റെ വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രംഗത്ത് വന്നിരുന്നത്. മകള്‍ക്കൊപ്പം നില്‍ക്കുന്ന ബിന്ദു കാണാതാകുമ്പോള്‍ ബാത്ത്്‌റൂമിലേക്കാണ് പോയതാണെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. രാവിലെ പത്തരയോടെയാണ് കെട്ടിടം ഇടിഞ്ഞത്. പുറത്തെടുത്തത് ഒരുമണിയോടെയായിരുന്നു. രണ്ടര മണിക്കൂറാണ് സ്ത്രീ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടന്നത്.