Monday, March 23, 2026 Last Updated 5 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 01.15 PM

നാലുലക്ഷം വളരെ കുറഞ്ഞ തുക ; തനിക്ക് വേണ്ടത് പത്തുലക്ഷം രൂപയെന്ന് ഷമിയുടെ മുന്‍ഭാര്യ ഹസീന്‍ ജഹാന്‍

uploads/news/2025/07/789253/shami.jpg

കൊല്‍ക്കത്ത: ജീവിതശൈലി കണക്കിലെടുക്കുമ്പോള്‍ നാലുലക്ഷം രൂപ വളരെ കുറവാണെന്നും പത്തുലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടതെന്നും ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍. വേര്‍പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാനും മകള്‍ക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി നിര്‍ദേശിച്ചു.

ആറ് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനമായത്. കോടതി ഉത്തരവ് പ്രകാരം ഷമി ജഹാന് പ്രതിമാസം ഒന്നര ലക്ഷം രൂപയും മകള്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഗാര്‍ഹിക പീഡനവും വ്യഭിചാരവും ഷമിക്കെതിരെ നേരത്തെ ജഹാന്‍ ആരോപിച്ചിരുന്നു. ഈ വിധി എനിക്ക് ഒരു വലിയ വിജയമാണെന്നും ജഹാന്‍ പറഞ്ഞു. ജഹാന്റെ വക്കീല്‍ ഇംതിയാസ് അഹമ്മദും ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജഹാന് ജീവനാംശമായി പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നല്‍കേണ്ടിവരുമെന്നും കൂടാതെ മെയിന്റനന്‍സ് 6 ലക്ഷമായി ഉയര്‍ത്താന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് പറഞ്ഞു.

തനിക്ക് സ്വന്തമായി വരുമാനമില്ലെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞു. വിവാഹത്തിന് മുമ്പ് നടത്തിയിരുന്ന മോഡലിംഗും അഭിനയവുമൊന്നും ഇപ്പോഴില്ലെന്നും അന്ന് ജീവിക്കാന്‍ അത് മതിയായിരുന്നു എന്നും പറഞ്ഞു. എന്നാല്‍ ഷമി ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ താന്‍ ഒരു വീട്ടമ്മയായി മാറിയെന്നും ഷമിയെ താന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നതായും പറഞ്ഞു. ഇപ്പോള്‍ എനിക്ക് സ്വന്തമായി ഒരു സമ്പാദ്യവുമില്ല. ഞങ്ങളുടെ ജീവനാംശത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഷമി വഹിക്കണം. അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു.

Ads by Google
Thursday 03 Jul 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google