Monday, March 23, 2026 Last Updated 2 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 12.46 PM

കൂട്ടിരിപ്പുകാരിയെ കാണാതായെന്ന് വിവരം ; മെഡിക്കല്‍ കോളേജില്‍ ഇടിഞ്ഞ വാര്‍ഡിന് സമീപമുള്ള വാര്‍ഡിലെയാള്‍

uploads/news/2025/07/789248/building.jpg

കോട്ടയം: മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയില്‍ തൊട്ടടുത്ത വാര്‍ഡില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ ആളെ കാണാതായതായി വിവരം. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിനെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ 13 ാം വാര്‍ഡിലെ രോഗിക്ക് കൂട്ടായി എത്തിയതാണ്. കുളിക്കാന്‍ പോയതായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.

ഭാര്യ ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് വിശ്രുതന്‍ എന്നയാളാണ്. ബാത്ത്്‌റൂമിലേക്കാണ് പോയതെന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം 14 ാം വാര്‍ഡില്‍ ഇടിഞ്ഞ ബാത്ത്‌റൂം ആളുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം വാര്‍ഡിന്റെ ഭാഗം ഇടിഞ്ഞവരില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലീന എന്ന കൗമാരക്കാരിയും മറ്റൊരു പ്രായമായ സ്ത്രീയ്ക്കുമാണ് പരിക്ക്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കി വരികയാണ്.

ഇവര്‍ രണ്ടുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ഡിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. പുതിയ കെട്ടിടം പണിതിരിക്കുന്ന സാഹചര്യത്തില്‍ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പഴയ കെട്ടിടത്തിന് നേരത്തേ തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയതായിട്ടാണ് അധികൃതര്‍ പറഞ്ഞത്.

Ads by Google
Thursday 03 Jul 2025 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google