Monday, March 23, 2026 Last Updated 3 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 03 Jul 2025 11.45 AM

റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ചു; രണ്ടുപേർ പിടിയില്‍

in

കളമശ്ശേരി: റോഡിലൂടെ നടന്നുപോയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ തണ്ടേക്കാട് മദകപ്പിള്ളി വീട്ടിൽ മുഹമ്മദ് അഷാദ് (18), കളമശ്ശേരി ചങ്ങമ്പുഴനഗർ പോട്ടച്ചാൽ വാഴയിൽ വീട്ടിൽ അഹമ്മദ് ഹലീം (19) എന്നിവരെയാണ് പിടിച്ചത്. കളമശ്ശേരി സോഷ്യൽ പള്ളി സൗഹൃദ നഗർ റോഡിൽ ജൂൺ 30-ന് രാത്രി 7.50-നായിരുന്നു സംഭവം.

കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐ രഞ്ജിത്ത്, സിപിഒമാരായ വിനു, ഷാജഹാൻ എന്നിവരാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ads by Google
Thursday 03 Jul 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google